central-uni
കേന്ദ്ര സർവ്വകലാശാല സംഘടിപ്പിച്ച മീഡിയ സെമിനാർ വൈസ് ചാൻസലർ പ്രൊഫ. എച്ച് വെങ്കിടേശ്വരലു ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയുടേയും കാസർകോട് പ്രസ് ക്ളബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഉന്നതവിദ്യാഭ്യാസത്തിൽ മാദ്ധ്യമങ്ങൾക്കുള്ള പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച മാദ്ധ്യമ സെമിനാർ വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കിടേശ്വരലു ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. എം. മുരളീധരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാദ്ധ്യമപ്രവർത്തകരായ മുഹമ്മദ് നസീർ, ജിജോ കുമാർ, എം.എ .രാജീവ് കുമാർ എന്നിവർ വിഷയം അവതരിപ്പിച്ചു. ഡോ. ഇഫ്തിഹാർ അഹമ്മദ്, ഡോ. ടി.കെ. അനീഷ് കുമാർ, കെ. സുജിത് എന്നിവർ സംബന്ധിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം സ്വാഗതം പറഞ്ഞു.