hotel
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ത​ല​മു​ണ്ഡ​നം​ ​ചെ​യ്ത് ​പ്ര​തി​ഷേ​ധി​ക്കുന്നു

കാസർകോട്: പെട്രോളിയം ഉൽപ്പന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ഹോട്ടൽ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കിയതായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. അതേസമയം ഒരു തരത്തിലുള്ള നിയമങ്ങൾ പാലിക്കാതെ തട്ടുകടകൾ ജില്ലയിലെ പലഭാഗങ്ങളിലും പ്രവർത്തിക്കുന്നു. ഇതിനെതിരെ ഒരു നടപടിയും ഉണ്ടാകില്ല. ഇക്കാര്യങ്ങളിൽ പ്രതിഷേധിച്ച് കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമരം നടത്തി. ഇതിന്റെ ഭാഗമായി ഡി. അജേഷ്, മുഹമ്മദ് കാസിം എന്നിവർ തലമുണ്ഡനം ചെയ്തു. തുടർന്ന് പങ്കെടുത്തവർ പിച്ചചട്ടിയുമായി പ്രതിഷേധിച്ചു. ജില്ല പ്രസിഡന്റ് അബ്ദുല്ല താജ്, സെക്രട്ടറി നാരായണ പൂജാരി, രാജൻ കളക്കര, രാം പ്രസാദ്, മുഹമ്മദ് ഗസാലി ഐഡിയൽ, രഘുവീർ പൈ, ശ്രീനിവാസ ഭട്ട്, വെങ്കിട്ട രമണ ഹൊള്ള എന്നിവർ നേതൃത്വം നൽകി.