കാഞ്ഞങ്ങാട്: ജനങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കാൻ പഞ്ചായത്ത് നിർമ്മിച്ച കിണർ മനുഷ്യരുടെ ജീവന് ഭീഷണി ആയി മാറുന്നു. ചിത്താരി മുക്കൂട് സർക്കാർ എൽ.പി സ്‌കൂളിന് സമീപത്താണ് അപകട കിണർ. വർഷങ്ങൾക്ക് മുമ്പ് കുഴിച്ച പൊതുകിണർ അന്നത്തെ പ്രദേശവാസികളുടെ ഒരേയൊരു ആശ്രയമായിരുന്നു. എന്നാൽ ഇപ്പോൾ ആ കിണർ ഭൂമിക്കടിയിലേക്ക് താഴ്ന്ന് അപകട ഭീഷണിയായി.
കിണറുകളും, കുഴൽ കിണറുകളും വ്യാപകമായതോടെ ഈ കിണർ ആരും ഉപയോഗിക്കാതെയായി. ഇതിനു മുമ്പ് ഒരു പ്രാവശ്യം സമാനഗതിയിൽ കിണർ ഭൂമിക്കടിയിലേക്ക് താഴ്ന്നപ്പോൾ ആൾമറ പുനർനിർമിച്ചു തടി തപ്പുകയായിരുന്നു അധികൃതരെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ദിവസവും നൂറു കണക്കിന് ആളുകളും , മദ്രസയിലേക്കും, സ്‌കൂളിലേക്കും പോകുന്ന കുട്ടികളും അടക്കം സഞ്ചരിക്കുന്ന റോഡിനോട് തൊട്ടാണ് കിണർ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഏത് സമയത്തും ദുരന്തം സംഭവിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കിണറിന് 26 അടി ആഴമുണ്ടെന്ന് പരിസര വാസികൾ പറയുന്നു.
അജാനൂർ പഞ്ചായത്ത് അധികാരികൾ കിണർ സന്ദർശിച്ചിരുന്നു. പ്രശ്നപരിഹാരം ഉടനുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. എം.വി ബാലകൃഷ്ണൻ, വാർഡ് മെമ്പർ