കണ്ണൂർ: ഡീസൽ വില വർദ്ധനവിനെ തുടർന്ന് ജില്ലയിലെ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്ന് ബസുടമകളുടെ യോഗം വിലയിരുത്തി. കണ്ണൂരിൽ നടന്ന ബസ് ഉടമകളുടെ ജില്ലാ കൺവെൻഷൻ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് ഉദ്ഘാടനം ചെയ്തു. കൊവിഡ് വ്യാപനത്തോടെ സാധാരണക്കാർ പോലും പൊതുഗതാഗതത്തെ ഒഴിവാക്കുന്ന സാഹചര്യത്തിന് മാറ്റം വന്നെങ്കിലും പഴയ വരുമാനത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഇങ്ങനെ പോയാൽ ജില്ലയിലെ ബസുകൾ പൂർണമായും നിർത്തിയിടേണ്ട സാഹചര്യമാണ്.
കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ഉടമകൾ നേരിടുന്ന മാനസികപീഡനവും ചെറുതല്ലെന്നും ഉടമകൾ അഭിപ്രായപ്പെട്ടു. ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ഗംഗാധരൻ, പി. രജീന്ദ്രൻ, കെ. സുനിൽകുമാർ, കെ.പി. മോഹനൻ, എം.കെ. പവിത്രൻ, കെ. വിജയമോഹൻ, കെ.പി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.