തലശ്ശേരി: ഇല്ലത്ത് താഴെയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ബോംബും നിർമ്മാണസാമഗ്രികളും കണ്ടെടുത്തു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി തലശ്ശേരി പൊലീസും കണ്ണൂരിൽനിന്നുള്ള ബോംബ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപക പരിശോധന നടത്തിവരികയാണ്. ഒരു സ്റ്റീൽ ബോംബ്, 13 പുതിയ സ്റ്റീൽ കണ്ടെയ്നർ, ഒരു കിലോഗ്രാം തൂക്കം വരുന്ന ഗൺ പൗഡർ, ആണി കുപ്പിച്ചില്ല് കല്ല് പശ തുടങ്ങി നിർമ്മാണ സാമഗ്രികളുമാണ് കണ്ടെത്തിയത്.
തലശ്ശേരി സി.ഐ. ഗോപകുമാർ, എസ്.ഐമാരായ എ. അഷ് റഫ് , ജഗജീവൻ, കണ്ണൂർ ബോംബ് സ്‌ക്വാഡ് എസ്.ഐമാരായ ടി.വി. ശശിധരൻ, അജിത്ത്, എസ്.ഇ.പി.ഒ ബിനീഷ്, ലിനേഷ്, പ്രവീൺ, ശ്രീഗീത് എന്നിവർ ഉൾപ്പെട്ട സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.