ഇരിട്ടി: കല്ലുവയലിൽ തേനീച്ചയുടെ കുത്തേറ്റ് 5 പേർക്ക് പരിക്കേറ്റു. വലിയമറ്റം രാജു, പി.ജി. രാജൻ, എൻ. ബാബു, സോമരാജൻ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം. ഇരിട്ടി ഫയർഫോഴ്സും, സിവിൽ ഡിഫൻസ് പ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് തേനീച്ചകൾ കൂട്ടത്തോടെ നാട്ടുകാരെ ആക്രമിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിശമന സേനയും, സിവിൽ ഡിഫൻസ് ടീമും സ്ഥലത്തെത്തി സുരക്ഷാ കവചം ധരിച്ചാണ് തേനീച്ച കുത്തേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരിട്ടി സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ പി.ആർ. സന്ദീപ്, സുരേന്ദ്ര ബാബു, ജോർജ്ജ് തോമസ്, വിനോയി എന്നിവരും സിവിൽ ഡിഫൻസ് വോളന്റിയർമാരായ പ്രബീഷ്, അനീഷ്, അരുൺ, ഡോളമി എന്നിവരും വാർഡ് മെമ്പർ സിബി കാവനാലും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.