
കണ്ണൂർ :മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ജന്മനാടിന്റെ സ്നേഹാദരം. എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പടയോട്ടത്തിന് തുടക്കം കുറിക്കാനാണ് മുഖ്യമന്ത്രിയെത്തുന്നത്. വൈകിട്ട് മൂന്നിന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പിണറായിയെ എൽ.ഡി.എഫ് ധർമ്മടം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സ്വീകരിച്ച് പിണറായിയിലേക്ക് ആനയിക്കും.
ബാന്റ് വാദ്യങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് വരവേൽപ്. ചെറിയ വളപ്പ്, തട്ടാരി, ചാമ്പാട്, വണ്ണാന്റെ മൊട്ട, ഓടക്കാട്, മൈലുള്ളിമൊട്ട, പൊയനാട്, മമ്പറം, കമ്പനി മൊട്ട എന്നിവിടങ്ങളിൽ സ്വീകരണം നൽകും. വൈകിട്ട് അഞ്ചിന് പിണറായി കൺവൻഷൻ സെന്റർ മുറ്റത്ത് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. എൽ.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ സംസാരിക്കും.
11ന് വൈകിട്ട് നാലിന് എൽ.ഡി.എഫ് ധർമടം മണ്ഡലം കൺവൻഷൻ മമ്പറം എഡ്യുക്കേഷൻ ട്രസ്‌റ്റ് ഗ്രൗണ്ടിൽ നടക്കും. മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. പത്ത് മുതൽ 16വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡലം പര്യടനം. പത്തിന് രാവിലെ പത്തിന് ചെമ്പിലോട്ടാണ് തുടക്കം. 16ന് വൈകിട്ട് 3.30ന് പിണറായിയിൽ സമാപിക്കും. ആദ്യഘട്ട പര്യടനത്തിൽ 46 കേന്ദ്രങ്ങളിൽ സ്വീകരണമൊരുക്കും. രാവിലെ പത്തുമുതൽ 5.15 വരെയാണ് പര്യടനം. മൂന്ന് ബൂത്തിലെ ഒരു കേന്ദ്രത്തിലാണ് മുഖ്യമന്ത്രി ബഹുജനങ്ങളെ കാണാനെത്തുന്നത്.
മണ്ഡലം പര്യടനം
10ന് രാവിലെ 10–- - ചെമ്പിലോട്, 11.30–- -ചാല, 3. ഇരിവേരി, 3.45–-ചക്കരക്കല്ല്, 5.15–-അഞ്ചരക്കണ്ടി നോർത്ത്. 11ന് രാവിലെ 10–- അഞ്ചരക്കണ്ടി നോർത്ത്, 10.45–- അഞ്ചരക്കണ്ടി, 12.15–- അഞ്ചരക്കണ്ടി ഈസ്‌റ്റ്. 12ന് രാവിലെ 10–- വേങ്ങാട്, 11.30–-പടുവിലായി, 3.45–- പാതിരിയാട്, 5.15–- മമ്പറം. 13ന് രാവിലെ 10–- മമ്പറം, 10.45–- പെരളശേരി, 12.15–-മക്രേരി, 3–- മാവിലായി, 3.45–- മാവിലായി ഈസ്‌റ്റ്, 4.30–- കടമ്പൂർ. 14ന് രാവിലെ 10–- കടമ്പൂർ, 11.30–-മുഴപ്പിലങ്ങാട്, 4.30–- ധർമടം സൗത്ത്. 15ന് പകൽ 3–-ധർമടം സൗത്ത്, 3.45 –-ധർമടം നോർത്ത്.
16ന് രാവിലെ 10–- ഏരുവട്ടി വെസ്‌റ്റ്, 11.30–- എരുവട്ടി ഈസ്‌റ്റ്, 12.15–- പാറപ്രം, 3–- പിണറായി.