pinaryi-

കണ്ണൂർ: മഹാപ്രളയവും കൊവിഡും വന്നപ്പോൾ കേരള ജനതയെ ചേർത്തു നിറുത്തിയ ഇടതുപക്ഷ സർക്കാരിനെ അപമാനിക്കാൻ കോൺഗ്രസ്- ബി.ജെ.പി പ്രത്യേക ചങ്ങാത്തം ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായിയിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് സർക്കാരിനെ എതിർക്കാൻ ഇവർക്ക് ഒരേ സ്വരമാണ്. ഒരേ മനസ്സോടെ സർക്കാരിനെ എതിർക്കുകയെന്നതാണ് ഇവരുടെ ശൈലി. പ്രതിപക്ഷം ഒരു സർക്കാരിനെ എതിർക്കുന്ന ശൈലിയിലല്ല ഇവരുടെ എതിർപ്പ്. സർക്കാരിനെ കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞ് പ്രചരിപ്പിച്ചാണ് എതിർപ്പ്. ഇതിനായി ഈ രണ്ടു പാർട്ടിയുടെയും നേതാക്കൾ ഗവേഷണം നടത്തുകയാണ്. ഒരാൾ രാവിലെ ഒന്നു പറയും. മറ്റേയാൾ വൈകിട്ട് അതേ സ്വരത്തിൽ തന്നെ പറയും. ഇതുമാത്രമാണ് വ്യത്യാസം.