തൃക്കരിപ്പൂർ: വിൽപ്പനയ്ക്ക് തയാറാക്കിയ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ. വെള്ളാപ്പ് സ്വദേശി ഷഫീഖി (40)നെയാണ് നീലേശ്വരം എക്‌സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.
ഇന്നലെ വൈകീട്ട് ആറരയോടെ തൃക്കരിപ്പൂർ ടൗണിലെ സ്വകാര്യ ആശുപത്രി പരിസരത്ത് ആവശ്യക്കാരെ കാത്തു നിൽക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. ഇയാളെത്തിയ സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്ന് ഒരു കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. കൂടെ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.