തലശ്ശേരി: ഐ.യു.എം.എൽ ജില്ലാ പ്രവർത്തക സമിതി അംഗവും ദീർഘകാലം ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ. ബഷീർ സംഘടനയിൽ നിന്നും രാജിവച്ചു. മതേതര സമീപനമെന്ന് പറയുകയും തീവ്രവർഗ്ഗീയതയുള്ള പാർട്ടികളുമായി കൂട്ടുചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന മുസ്ലിം ലീഗിന്റെ നിലപാടുകളിൽ പ്രതഷേധിച്ചാണ് രാജി വയ്ക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.

എൽ.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് ബഷീർ വെളിപ്പെടുത്തി. സഹ പ്രവർത്തകരായ ദുബയ് കെ.എം.സി.സി. നിർവ്വഹക സമിതി അംഗം പി. ബഷീർ, ലീഗ് പള്ളിപ്രം ശാഖാ വൈസ് പ്രസിഡന്റ് ഷർഫുദ്ദീൻ പാറളത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.