
കണ്ണൂർ: ഇടത് മുന്നണി കോൺഗ്രസ് -എസിന് അനുവദിച്ച കണ്ണൂർ നിയോജക മണ്ഡലത്തിൽ മന്ത്രിയും,സംസ്ഥാന പ്രസിഡന്റുമായ രാമചന്ദ്രൻ കടന്നപ്പള്ളിയെ മത്സരിപ്പിക്കാൻ പാർട്ടി സംസ്ഥാന നിർവ്വാഹക സമിതി യോഗം തീരുമാനിച്ചു.
പയ്യന്നൂർ കടന്നപ്പള്ളി ചെറുവാഞ്ചേരിയിൽ പരേതരായ പി.വി. കുഞ്ഞികൃഷ്ണൻ ഗുരിക്കളുടെയും ടി.കെ. പാർവ്വതിയമ്മയുടെയും മകനായി 1944 ജൂലായ് 1നാണ് കടന്നപ്പള്ളിയുടെ ജനനം..65ൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയും 69ൽ സംസ്ഥാന പ്രസിഡന്റുമായി.
26ാമത്തെ വയസ്സിൽ കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ ഇ കെ നായനാരെ പരാജയപ്പെടുത്തി 77ലും വിജയം ആവർത്തിച്ചു. കോൺഗ്രസ് പിളർന്നപ്പോൾ 1980ൽ എൽ.ഡി.എഫിലെത്തി. പിന്നീട് എൽ.ഡി.എഫിൽ ഉറച്ചു നിന്നു. . '80ൽ ഇരിക്കൂറിൽനിന്ന് നിയമസഭാംഗമായി. 2006ൽ എടക്കാട് മണ്ഡലത്തിൽ ഡി.ഐ.സി സ്ഥാനാർഥി കെ സി കടമ്പൂരാനെ 30672 വോട്ടിന് തോൽപ്പിച്ചു.2009ൽ വി എസ് മന്ത്രിസഭയിൽ അംഗമായി. 2016ൽ കണ്ണൂരിൽ കോൺഗ്രസിലെ സതീശൻ പാച്ചേനിയെ പരാജയപ്പെടുത്തി പിണറായി മന്ത്രിസഭയിൽ അംഗമായി..