c-h-kunhambu
പി രാഘവനെ സന്ദർശിച്ച് ഉദുമ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി സിഎച്ച് കുഞ്ഞമ്പു

കാഞ്ഞങ്ങാട്: മുൻ എം.എൽ.എയും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ പി. രാഘവനെ സന്ദർശിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച്. കുഞ്ഞമ്പു ഉദുമ മണ്ഡലത്തിലെ പ്രചാരണത്തിന് തുടക്കമിട്ടു. ഇന്നലെ രാവിലെയാണ് ചെമ്മട്ടംവയലിലെ വീട്ടിൽ വിശ്രമിക്കുന്ന പി. രാഘവനെ കുഞ്ഞമ്പു സന്ദർശിച്ചത്.

ഉദുമയിൽ 1991 മുതൽ എൽ.ഡി.എഫിന്റെ ജൈത്രയാത്രയ്ക്ക് തുടക്കമിട്ടത് പി രാഘവനാണ്. രണ്ടുതവണ അദ്ദേഹവും കെ.വി കുഞ്ഞിരാമൻ, കെ കുഞ്ഞിരാമൻ എന്നിവർ രണ്ടുതവണ വീതവും ഉദുമയിൽ ജയിച്ചുകയറി. അടുത്ത ദിവസങ്ങളിൽ മണ്ഡലത്തിലെ പ്രധാന വ്യക്തികളെ സന്ദർശിച്ച് പിന്തുണ ഉറപ്പാക്കാനാണ് സി.എച്ച്. കുഞ്ഞമ്പുവിന്റെ തീരുമാനം.