കാഞ്ഞങ്ങാട്: സംസ്ഥാന കൗൺസിൽ യോഗം കഴിഞ്ഞെത്തിയ ഇ. ചന്ദ്രശേഖരൻ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് അതിയാമ്പൂരിലെ എ.കെ നാരായണനെ കണ്ട് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
മുൻ സി.പി. എം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായിരുന്ന എ.കെ. നാരായണൻ വാർദ്ധക്യ സഹജമായ അസുഖംമൂലം വീട്ടിൽ വിശ്രമത്തിലാണ്. ചെറിയ ഓർമ്മ കുറവ് ചിലസമയങ്ങളിൽ സംഭവിക്കുന്ന തൊഴിച്ചാൽ മറ്റ് തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളൊന്നും സഖാവിനില്ലെന്ന് ഭാര്യ ഇന്ദിര പറഞ്ഞു.
ഇളയ മകൾ സീമയും പേരക്കുട്ടികളും വീട്ടിലുണ്ടായിരുന്നു. ചന്ദ്രശേഖരനോടൊപ്പം സെൽഫി എടുത്താണ് മക്കൾ അവർ മടിക്കിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, സി.പി.എം ഏരിയ സെക്രട്ടറി കെ. രാജ് മോഹൻ , രതീഷ് നെല്ലിക്കാട്ട് എന്നിവരും വീട്ടിൽ എത്തി.