kanam-rajendran

കണ്ണൂർ: ഇടതുമുന്നണിയിൽ രണ്ടും മൂന്നും സ്ഥാനക്കാരില്ലെന്നും എല്ലാ പാർട്ടികൾക്കും തുല്യപരിഗണനയാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സംഖ്യാശാസ്ത്രം നോക്കുമ്പോൾ കാര്യങ്ങൾ ബോദ്ധ്യമാകുമെന്നും അദ്ദേഹം കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.കേരള കോൺഗ്രസ് എമ്മിനു കൂടുതൽ പരിഗണന നൽകിയെന്ന അഭിപ്രായമില്ലെന്നും കാനം വ്യക്തമാക്കി.

സ്ഥാനാർത്ഥി നിർണയത്തിലെ വൈകാരിക പ്രശ്നങ്ങൾ സ്വാഭാവികമാണ്. ചടയമംഗലം, നാട്ടിക മണ്ഡലങ്ങളിൽ നിലവിൽ പ്രശ്നങ്ങളില്ല. തിരഞ്ഞെടുപ്പ് കാലത്തുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാൻ ഇടതുമുന്നണിക്ക് കഴിയുമെന്നും കാനം പറഞ്ഞു.