കേളകം: പന്യാമലയിൽ ബോംബ് സ്‌ക്വാഡും കേളകം പൊലീസും സംയുക്തമായി നടത്തിയ ആയുധ സ്‌ഫോടക വസ്തു റെയ്ഡിൽ വെടിമരുന്നും പടക്കനിർമ്മാണ സാമഗ്രികളും പിടികൂടി. വിശ്വൻ (60) എന്നയാളുടെ വീട്ടിലും പറമ്പിലുമായി സൂക്ഷിച്ച സൾഫർ 4 കിലോ, ക്ലോറൈഡ് 5 കിലോ, അലുമിനിയം പൗഡർ 2 കിലോ, ഓല പടക്കം – 25 എണ്ണം, പടക്കവുണ്ടാക്കുന്നതിനുള്ള തിരികൾ എന്നിവയാണ് പൊലീസ് കണ്ടെത്തിയത്. കേളകം ഇൻസ്‌പെക്ടർ വിപിൻ ദാസ്, എസ്.ഐ കൃഷ്ണൻ, എ.എസ്.ഐ രാജു ജോസഫ്, സി.പി.ഓ മാരായ ലിപിൻ, വിജേഷ്, ജോളി ജോസഫ് ബോംബ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ അജിത്ത്, സി.പി.ഓ രഞ്ജിത് തുടങ്ങിയവർ റെയിഡിൽ പങ്കെടുത്തു.