തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഫാർമേർസ് ബാങ്ക് ഒളവറ ശാഖ ജീവനക്കാരൻ എം.കെ.അനീഷിന്റെ ടി.വി.എസ് സ്കൂട്ടി പട്ടാപ്പകൽ മോഷണം പോയി. ഇന്നലെ രാവിലെ പതിനൊന്നരയോടെ പാന്റ്സും ഷർട്ടും ധരിച്ച ചെറുപ്പക്കാരൻ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തുപോകുന്നതായി ഇതിനടുത്തുള്ള സഹകരണ ബാങ്ക് സായാഹ്ന ശാഖയിലെ സി.സി ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. കെ.എൽ 60 എസ് 0509 നമ്പർ സ്കൂട്ടിയാണ് മോഷണം പോയത്. ചന്തേര പൊലീസിൽ പരാതി നൽകി.