കാസർകോട്: എം.പി രാജ് മോഹൻ ഉണ്ണിത്താനെതിരെ, എം.പിയുടെ വീടിന്റെ ഗേറ്റിൽ പോസ്റ്ററും കരിങ്കൊടിയും. 'കൊല്ലത്ത് നിന്ന് അഭയംതേടി വന്നത് കാസർകോട്ടെ കോൺഗ്രസിന്റെ കുഴിമാടം തോണ്ടാനാണോ" എന്നാണ് പോസ്റ്ററിൽ ഉള്ളത്. ഉദുമയിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയവും, തൃക്കരിപ്പൂർ മണ്ഡലം ജോസഫ് ഗ്രൂപ്പിന് നൽകിയതും കാസർകോട്ടെ ഡി.സി.സി നേതൃത്വത്തിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാക്കിയതിന് പിന്നാലെയാണ് രാജ്മോഹൻ ഉണ്ണിത്താന്റെ വസതിക്ക് മുന്നിൽ 'സേവ് കോൺഗ്രസ്" പേരിൽ കരിങ്കൊടികുത്തിയത്.