pin

കണ്ണൂർ: ഇടതുമുന്നണിയെ ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷത പഠിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ് ബി.ജെ.പിയായി മാറാത്തത് ഇവിടെ ഇടതുപക്ഷം ഉള്ളതുകൊണ്ടാണ്. കേരളത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹം ജമാഅത്തെ ഇസ്ലാമിക്കു വേണ്ടെന്നും എടക്കാട് ബഹുജന കൂട്ടായ്‌മ‌യിൽ മുഖ്യമന്ത്രി പറഞ്ഞു.

നുണ പ്രചരിപ്പിക്കാനുള്ള കേന്ദ്രമായി ജമാഅത്തെ ഇസ്ലാമി മാറിയിട്ടുണ്ട്. മതരാഷ്ട്ര സിദ്ധാന്തവുമായി പ്രവർത്തിക്കുന്ന ആർ.എസ്.എസിന്റെ മറുപതിപ്പാണെന്നതിനാൽ ജമാഅത്തെ ഇസ്ലാമിയെ മുസ്ലീം സംഘടനകൾ പോലും അകറ്റിനിറുത്തിയിട്ടുണ്ട്. ഇല്ലാത്ത മേൻമ യു.ഡി.എഫിന് ഉണ്ടാക്കിക്കൊടുക്കാനാകുമോ എന്നാണ് ഇവർ നോക്കുന്നതെന്നും പിണറായി പറഞ്ഞു.