കാസർകോട്: മലേഷ്യയിലെ കമ്പനിയിൽ ഷെയർ വാഗ്ദാനം ചെയ്ത് 36 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ യുവതി ഉൾപ്പെടെ നാല് മലപ്പുറം സ്വദേശികൾക്കെതിരെ കേസ്. വിദ്യാനഗർ ചാല സ്വദേശി മുഹമ്മദ് സിറാജുദ്ദിനാണ് പൊലീസിൽ പരാതി നൽകിയത്. മലപ്പുറം തിരൂർ പഞ്ചാര മൂലയിലെ വി.ടി അബ്ദുസ്സമദ് (60), നിശാദ് (32), റാഹിയ (32), റിയാസ് (35) എന്നിവർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്. 2018 മുതൽ പല തവണയായി ഇവർക്ക് പണം നൽകുന്നുണ്ടായിരുന്നുവെന്നും എന്നാൽ കമ്പനിയുടെ ഷെയർ നൽകാതെ വഞ്ചിച്ചതാണെന്നും പറഞ്ഞാണ് പരാതി നൽകിയത്.