കാസർകോട്: കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്ന ബി .ജെ. പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രചാരണത്തിന് ഹെലികോപ്ട ഉപയോഗിക്കും. ഇരുമണ്ഡലങ്ങളിലെ പ്രചാരണത്തിന് പുറമെ മുഴുവൻ മണ്ഡലങ്ങളിലും സാന്നിധ്യം ഉണ്ടാകേണ്ട സാഹചര്യത്തിൽ കാറിലോ ട്രെയിനിലോ യാത്ര ചെയ്താൽ മതിയാകില്ലെന്ന് കണ്ടാണ് കേന്ദ്ര നേതൃത്വം ഹെലികോപ്ടർ നൽകിയത് .മഞ്ചേശ്വരം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിന് എത്തിയതും സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതിന് ശേഷം നാല് മണിയോടെ അദ്ദേഹം കോഴിക്കോട്ടേക്ക് മടങ്ങിയതും ഹെലികോപ്ടറിൽ തന്നെയായിരുന്നു. അപ്രതീക്ഷിതമായി നായകൻ ഹെലികോപ്ടൽ പറന്നിറങ്ങിയത് മഞ്ചേശ്വരത്തെ ബി .ജെ .പി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. സു​രേ​ന്ദ്ര​ൻ​ ​കോ​ന്നി​യി​ൽ​ ​ഇ​ന്ന് ​എ​ത്തും.