കാസർകോട്: സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം ഉദുമയിലെയും കാഞ്ഞങ്ങാട്ടെയും യു.ഡി.എഫ് സ്ഥാനാർത്ഥികളായ ബാലകൃഷ്ണൻ പെരിയയും പി.വി. സുരേഷും രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്കും യു.ഡി.എഫ് നേതാക്കൾക്കുമൊപ്പം കല്യോട്ട് ശരത് ലാലിന്റെയും, കൃപേഷിന്റെയും സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രചാരണത്തിന് തുടക്കം കുറിച്ചു.
കല്ലട്ര അബ്ദുൽ ഖാദർ, വി ആർ വിദ്യാസാഗർ, സി.വി ജെയിംസ്, രാജൻ പെരിയ, ബൽരാമൻ നമ്പ്യാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ്കുമാർ, സാജിദ് മവ്വൽ, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദൻ, ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ, കൃപേഷിന്റെ പിതാവ് കൃഷ്ണൻ എന്നിവരും പുഷ്പാർച്ചനയ്ക്ക് എത്തിയിരുന്നു.