ഇരിട്ടി: എക്‌സൈസ് റെയിഞ്ച് ഓഫീസിൽ ഉദ്യോഗസ്ഥർക്ക് നേരെ അബ്കാരി കേസ് പ്രതിയുടെ നേതൃത്വത്തിൽ ആക്രമണം. 3 സിവിൽ എക്‌സൈസ് ഓഫീസർമാർക്ക് പരിക്ക്. ജില്ലയിലെ നിരവധി എക്‌സൈസ് ഓഫീസുകളിൽ പ്രതിയായ വയത്തൂർ സ്വദേശി ജോജോ പഞ്ഞിക്കാരനും, സുഹൃത്തുക്കളായ കുര്യൻ, ഷാജി എന്നിവരും ചേർന്നാണ് ആക്രമണം നടത്തിയത്. മദ്യ ലഹരിയിൽ ആണ് ഓഫീസിൽ കയറി ആക്രമണം നടത്തിയതെന്ന് പറയുന്നു. ആക്രമണം നടത്തിയവരെ തടഞ്ഞു വച്ച് ഇരിട്ടി പൊലീസിന് കൈമാറി. പൊലീസ് കേസെടുത്തു.