പാനൂർ: സാമൂഹ്യനീതി ഉറപ്പു വരുത്തിയുള്ള സമഗ്ര വികസനമാണ് എൽ.ഡി.എഫിന്റെ ലക്ഷ്യമെന്ന് കൂത്തുപറമ്പ് മണ്ഡലം സ്ഥാനാർത്ഥി കെ.പി മോഹനൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ശൈലജ തുടങ്ങി വെച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. കൂത്തുപറമ്പ് മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി പ്രകടനപത്രികയിൽ അവതരിപ്പിക്കും.

പാനൂർ ആശുപത്രിക്കുവേണ്ടി സ്വരൂപിച്ച തുകയായ ഒരു കോടി 50 ലക്ഷം രൂപ ഭാരവാഹികളുടെ പേരിൽ നിക്ഷേപിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് ഓർഡിനൻസായിട്ടുണ്ട്. മണ്ഡലത്തിൽ എന്ത് വികസനപ്രവർത്തനം വരുമ്പോഴും ചിലർ വിവാദമുണ്ടാക്കാറുണ്ട്. അതിന് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 29ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പാനൂരിൽ സംസാരിക്കും. എസ്. രാമചന്ദ്രൻ പിള്ളയ്ക്ക് പുറമെ എൽ.ജെ.ഡിയിലെ പ്രമുഖേ നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മണ്ഡലത്തിൽ വിവിധ ദിവസങ്ങളിെലെത്തും. കെ. ധനഞ്ജയൻ, പി.കെ. പ്രവീൺ എന്നിവരും ഒപ്പമുണ്ടായിരുന്നു.