കാസർകോട്: കാസർകോട് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ അഡ്വ. കെ. ശ്രീകാന്തിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനു തുടക്കമായി. ഇന്നലെ രാവിലെ 7.30 ന് മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രദർശനത്തിനു ശേഷം തന്ത്രിവര്യൻ ഉളിയത്തായ വിഷ്ണു അസ്രെ, കന്നഡ സാഹിത്യകാരൻ രാധാകൃഷ്ണൻ ഉളിയത്തടുക്ക, സായിറാം ഭട്ട്, മായിപ്പാടി രാജകുടുംബാംഗങ്ങൾ, ഇടനീർ മഠാധിപതി സച്ചിദാനന്ദഭാരതി സ്വാമികൾ, ബേള ചർച്ച് മുഖ്യ പരോഹിതൻ ഫാദർ ജോൺ വാസ്, ബദിയടുക്കയിലെ ഫാദർ ജോൺ നൂറാമക്കൽ, നാരമ്പാടിയിലെ ഫാദർ ജോൺ മോറാസ്, പ്രശസ്ത ചിത്രകാരൻ പി.എസ് പുണിഞ്ചിത്തായ എന്നിവരെ സന്ദർശിച്ച് പിന്തുണ അഭ്യർത്ഥിച്ചു. എൻ.ഡി.എ മണ്ഡലം തിരഞ്ഞെടുപ്പ് കാര്യാലയം നാളെ രാവിലെ 10.30 ന് കാർക്കള എം.എൽ.എയും ബി.ജെ.പി കേരള സംസ്ഥാന സഹപ്രഭാരിയുമായ വി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും.