തൃക്കരിപ്പൂർ: തൃക്കരിപ്പൂർ നിയോജക മണ്ഡലം ബി.ജെ.പി.സ്ഥാനാർത്ഥി ടി.വി.ഷിബിന്റെ തിരഞ്ഞെടുപ്പു പര്യടനം നീലേശ്വരത്തു നിന്നും ആരംഭിച്ചു. നീലേശ്വരം കോവിലകം തമ്പുരാൻ ടി.സി. ഉദയവർമ്മ രാജയിൽ നിന്നും അനുഗ്രഹം വാങ്ങിച്ചാണ് പ്രചരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. തുടർന്ന് നീലേശ്വരം തേജസ്വിനി ഹോസ്പിറ്റലിലെത്തിയ സ്ഥാനാർത്ഥി ആശുപത്രി ജീവനക്കാരോടും ചികിത്സ തേടിയെത്തിയ രോഗികളോടും വോട്ടഭ്യർത്ഥിച്ചു. പടിഞ്ഞാറ്റംകൊവ്വൽ മാർക്കറ്റ്, ഓർച്ച, കോട്രച്ചാൽ, തൈക്കടപ്പുറം പാലിച്ചോൻ ദേവസ്ഥാനം കടിഞ്ഞിമൂല കോളനി തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി. കഴിഞ്ഞ തവണത്തെ ബി.ജെ.പി.സ്ഥാനാർത്ഥി എം. ഭാസ്ക്കരൻ, വെങ്ങാട്ട് കുഞ്ഞിരാമൻ, പി.വി. വിജയൻ, എ.വി.സുധാകരൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.