കണ്ണൂർ: എൽ.ഐ.സിയുടെ ഓഹരി വിൽപ്പന ഉപേക്ഷിക്കണമെന്നും 2017ൽ കാലഹരണപ്പെട്ട വേതനക്കരാർ ഉടൻ പുതുക്കണമെന്നും ആവശ്യപ്പെട്ടു എൽ.ഐ.സി ജീവനക്കാരും ഓഫീസർമാരും 18ന് ദേശവ്യാപകമായി പണിമുടക്കും. പണിമുടക്കിനു മുന്നോടിയായി എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ, നാഷനൽ ഫെഡറേഷൻ ഓഫ് ഇൻഷുറൻസ് ഫീൽഡ് വർക്കേഴ്സ് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയിലെ എൽ.ഐ.സി ഓഫീസുകൾക്കുമുന്നിൽ വിശദീകരണയോഗങ്ങൾ സംഘടിപ്പിച്ചു. പണിമുടക്കുന്ന ബാങ്ക് ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു പ്രകടനവും നടത്തി.
കണ്ണൂരിൽ പി.കെ. സനിൽ അദ്ധ്യക്ഷത വഹിച്ചു. കെ. ബാഹുലേയൻ, പി.വി. അമീർ അലി, സി.സി. വിനോദ്, ടി. മണി, പി.വി. ഉണ്ണികൃഷ്ണൻ, എം. സുധീർ കുമാർ എന്നിവർ സംസാരിച്ചു. തലശ്ശേരി ബ്രാഞ്ച് ഒന്നിൽ വി. വിജയകുമാരൻ, കെ. സുമേഷ്, പി.വി. രാജേഷ് ബ്രാഞ്ച് രണ്ടിൽ പി.കെ. മോഹനൻ, ഇ.കെ. ഷാജി, പി.പി. ദിനേശൻ, പി.വി. രാജീവൻ എന്നിവർ സംസാരിച്ചു.
മട്ടന്നൂരിൽ എം. മനോജ്, എസ്. സന്തോഷ്, സി.പി. സുധീർ, എ.കെ. ബാബുരാജ്, ഇ. ചന്ദ്രൻ എന്നിവരും പയ്യന്നൂരിൽ സലിൻരാജ്, കെ. രാജീവൻ, ജി. ഉത്തമൻ, ഒ. അനൂപ്, തളിപ്പറമ്പിൽ എൻ. അനിൽകുമാർ, എൻ. രാജൻ, ടി.എൻ. ബൈജു, കെ. ഗണേശൻ എന്നിവരും സംസാരിച്ചു.
.