പഴയങ്ങാടി: കല്ല്യാശ്ശേരി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വിജിൻ ചെറുകുന്ന് കൊവ്വപുറത്തു നിന്നും പര്യടനം ആരംഭിച്ചു. ക്ഷേത്ര കലാ അക്കാഡമി ചെയർമാൻ കെ.എച്ച്. സുബ്രമണ്യൻ ചെറുകുന്നിലെ ആദ്യകാല നേതാക്കളുടെ വീടുകളും പഞ്ചായത്തിലെ കടകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചു. താവം ഓയിൽ മില്ല്, ഇഷ്ടിക കമ്പനി, താവാം ഫാത്തിമ ദേവാലയം, പള്ളിച്ചാൽ യാത്തീം ഖാന, ബദനി കോൺവെന്റ്, എന്നിവിടങ്ങളിൽ വോട്ടഭ്യർത്ഥന നടത്തി.
ചെറുകുന്ന് നോർത്ത് കണ്ണപുരം ഈസ്റ്റ്, കണ്ണപുരം വെസ്റ്റ്, ഇരിണാവ്, കല്യാശ്ശേരി ഈസ്റ്റ്, കല്യാശ്ശേരി വെസ്റ്റ് എന്നി തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുത്തു. കെ. മോഹനൻ, അടുക്കാടൻ നാരായണൻ, കെ.വി നാരായണൻ, വി.പി സജീവൻ, ജെ. മുത്തുകുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ അനുഗമിച്ചു.