കണ്ണൂർ: നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സതീശൻ പാച്ചേനി ഗുരുസ്ഥാനീയരെ കണ്ട് അനുഗ്രഹX വാങ്ങി പര്യടനം ആരംഭിച്ചു. സാഹിത്യകാരൻ വാണിദാസ് എളയാവൂരിനെ സന്ദർശിച്ചായിരുന്നു തുടക്കം. തുടർന്ന് കണ്ണൂർ ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് ഡോക്ടർ അലക്സ് വടക്കുംതലയുമായി കൂടിക്കാഴ്ചനടത്തി.
പിന്നീട് ഗുരുനാഥയും എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പലുമായ ഒ.പി. ധനലക്ഷ്മി ടീച്ചറുടെ ആശിർവാദവും വാങ്ങി പാച്ചേനി വൈകുന്നേരം കണ്ണൂർ സാധു കല്യാണ മണ്ഡപത്തിൽ വച്ച് നടന്ന നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ എത്തിച്ചേർന്നു.
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൺവെൻഷനുശേഷം പ്രവർത്തകർ സ്ഥാനാർത്ഥിയെയും ആ നയിച്ച് കണ്ണൂർ നഗരത്തിലേക്ക് റാലിയായി എത്തിച്ചേർന്നു.