മാഹി: ബ്ലോക്ക് കോൺഗ്രസ് അദ്ധ്യക്ഷനും മുൻ നഗരസഭാ ചെയർമാനുമായ രമേശ് പറമ്പത്ത് (59) മാഹി മണ്ഡലത്തിലെ യു.പി.എ സ്ഥാനാർത്ഥി.സ്‌കൂൾ ലീഡറായി സംഘടനാ പ്രവർത്തനമാരംഭിച്ച രമേശ്, രണ്ട് തവണ മാഹി ഗവ. കോളേജ് യൂണിയൻ ചെയർമാനായിരുന്നു. കെ.എസ്.യു, യൂത്ത് കോൺഗ്രസ് മാഹി മേഖലാ പ്രസിഡന്റായിരുന്നു. നിലവിൽ പുതുച്ചേരി കോൺഗ്രസ് ഡി.സി.സി.മെമ്പറാണ്. മാഹി ഹൗസിംഗ് കോ-ഓപ് സൊസൈറ്റി, മാഹി ട്രാൻസ്‌പോർട്ട് കോ-ഓപ് സൊസൈറ്റി എന്നിവയുടെ പ്രസിഡന്റും മാഹി കോ -ഓപ് ഇൻഫർമേഷൻ ടെക്‌നോളജി, മാഹി ഹോർട്ടികൾച്ചർ സൊസൈറ്റി, മാഹി ലേബർ കോൺട്രാക്ട് സൊസൈറ്റി എന്നിവയുടെ ഡയറക്ടറുമാണ്.
പള്ളൂരിലെ പറമ്പത്ത് കണ്ണന്റെയും കെ. ഭാരതിയുടെയും മകനാണ്. ഭാര്യ: സയന. മക്കൾ: യദുകുൽ, ആനന്ദ് റാം.