m-vijin

വയസ് 33

കല്യാശ്ശേരി

എൽ.ഡി.എഫ്

കഴിഞ്ഞ അഞ്ച് വർഷക്കാലം പൊതുവിദ്യാഭ്യാസ മേഖല സർക്കാർ ശക്തിപ്പെടുത്തിയത് പോലെ തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയിലും കാര്യമായ പരിഷ്കാരം നടപ്പാക്കണം. വിഭ്യാഭ്യാസം കച്ചവടമാക്കാതെ അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സമ്പ്രദായം നിലവിൽ വരണം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ ഗവേഷണമുൾപ്പടെ നടത്താനുള്ള സംവിധാനമുണ്ടാകണം.ടൂറിസത്തിലെ പുതിയ സാദ്ധ്യതകൾ കണ്ടെത്തണം.യുവാക്കളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തണം.പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകേണ്ടത് അത്യാവശ്യമാണ്. വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതികൾ നടപ്പിലാക്കും. അതുപോലെ വികസനമെത്തേണ്ട മേഖലകൾ കണ്ടെത്തണം. എല്ലാ മേഖലയ്ക്കും അതിന്റേതായ പ്രാധാന്യം നൽകേണ്ടതുണ്ട്.സമഗ്രമായ വികസനം ഇപ്പോൾ തന്നെ നമ്മുടെ നാട് കൈവരിച്ചു കഴിഞ്ഞു. അതിന്റെ തുടർച്ചയാണ് വേണ്ടത്.