tkr
തൃക്കരിപ്പൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി.ജോസഫിനെ പ്രവർത്തകർ ആനയിക്കുന്നു

തൃക്കരിപ്പൂർ: മണ്ഡലത്തിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് എം.പി. ജോസഫിന് യു.ഡി.എഫ് പ്രവർത്തകർ ഉജ്വലസ്വീകരണം നൽകി. മണ്ഡലത്തിന്റെ അതിർത്തിയായ ഒളവറ പാലത്തിൽ രാവിലെ പത്തു മണിയോടെ യു.ഡി.എഫ് ജില്ലാ നിയോജക മണ്ഡലം ഭാരവാഹികളും പ്രവർത്തകരും ചേർന്ന് സ്ഥാനാർത്ഥിയെ വരവേറ്റു.

തുറന്ന വാഹനത്തിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും അകമ്പടിയോടെ എത്തിയ സ്ഥാനാർത്ഥിയെ തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് പരിസരത്ത് വച്ച് വാദ്യമേളങ്ങളോടെ പ്രിയദർശിനി മന്ദിരത്തിനടുത്തേക്ക് ആനയിച്ചു. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടന്നു. തൃക്കരിപ്പൂരിന്റെ മുഖഛായ മാറ്റിയെടുക്കുമെന്ന് സ്ഥാനാർത്ഥി വാഗ്ദാനം ചെയ്തു.

യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ കെ.എം.ഷംസുദ്ദീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. മുൻ എം.എൽ.എ കെ.പി.കുഞ്ഞിക്കണ്ണൻ, എ.ജി.സി.ബഷീർ, പി.കെ.ഫൈസൽ, കരിമ്പിൽ കൃഷ്ണൻ, വി.കെ.പി.ഹമീദലി, കെ.ശ്രീധരൻ , അഡ്വ.എം.ടി.പി.കരീം, ജെറ്റോ ജോസഫ്, കരീംചന്തേര, ടി.വി.ഉമേശൻ, വി.കെ.ബാവ, കെ.പി.പ്രകാശൻ, ടോമി പ്ലാച്ചേരി, പി.കുഞ്ഞിക്കണ്ണൻ, എ.സി. ജോസ്, സത്താർ വടക്കുമ്പാട്, ജോസഫ് മുള്ളൻമട, ജോർജ് പൈനാപ്പിള്ളി, അബ്രഹാം തോണക്കര എന്നിവർ പ്രസംഗിച്ചു. .