കാസർകോട്: യുവാവിനെ കാറിൽ തട്ടികൊണ്ടു പോയി മർദ്ദിച്ചെന്ന പരാതിയിൽ മൂന്ന് പേർ അറസ്റ്റിൽ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഖ്താർ (28), വിദ്യാനഗർ സ്റ്റേഷൻ പരിധിയിലെ ഹബീബ് (36), അബ്ദുൽ സമദാനി (28) എന്നിവരാണ് അറസ്റ്റിലായത്. കാസർകോട് എസ്.ഐ ഷെയ്ഖ് അബ്ദുൽ റസാഖ്, സിവിൽ പൊലീസ് ഓഫീസർ കെ ഷിജു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വിദ്യാനഗറിലെ സുബൈറാണ് പരാതി നൽകിയത്. ഫെബ്രുവരി 20 നാണ് സംഭവം നടന്നത്. വിദ്യനഗറിൽ നിന്ന് സുബൈറിനെ ബലമായി കാറിൽ കയറ്റി ആദ്യം സിറ്റിസൺ നഗറിൽ കൊണ്ട് പോയി മർദ്ദിക്കുകയും ഇവിടെ നിന്നും കിദൂരിലേക്ക് കൊണ്ടുപോയി അവിടെ വെച്ചും മർദ്ദിക്കുകയും പിന്നീട് കുമ്പളയിൽ ഇറക്കി വിട്ടുവെന്നുമാണ് പരാതി. വാഹന ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.