കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലേക്കായി ജില്ലയിൽ ചൊവ്വാഴ്ച ലഭിച്ചത് 15 പത്രികകൾ. മട്ടന്നൂർ, കണ്ണൂർ, ഇരിക്കൂർ, അഴീക്കോട്, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിൽ ഒന്ന് വീതവും, തലശ്ശേരി, കല്ല്യാശ്ശേരി മണ്ഡലങ്ങളിൽ രണ്ട് വീതവും, പയ്യന്നൂർ, പേരാവൂർ മണ്ഡലങ്ങളിൽ മൂന്ന് വീതവും പേരാണ് പത്രിക നൽകിയത്.
മട്ടന്നൂർ മണ്ഡലത്തിൽ കെ.കെ ശൈലജ (എൽ.ഡി.എഫ്), കണ്ണൂർ മണ്ഡലത്തിൽ സതീശൻ പാച്ചേനി (യു.ഡി.എഫ്), ഇരിക്കൂർ മണ്ഡലത്തിൽ സജി കുറ്റിയാനിമറ്റം (എൽ.ഡി.എഫ്), അഴീക്കോട് മണ്ഡലത്തിൽ കെ.വി സുമേഷ് (എൽ.ഡി.എഫ്), തളിപ്പറമ്പ് മണ്ഡലത്തിൽ എം.വി ഗോവിന്ദൻ (എൽ.ഡി.എഫ്), കല്ല്യാശ്ശേരി മണ്ഡലത്തിൽ എം വിജിൻ (എൽ.ഡി.എഫ്), പുത്തൻപുരയിൽ ദാമോദരൻ (എൽ.ഡി.എഫ്), തലശ്ശേരി മണ്ഡലത്തിൽ എ.എൻ ഷംസീർ (എൽ.ഡി.എഫ്), എം.സി പവിത്രൻ (എൽ.ഡി.എഫ്), പയ്യന്നൂർ മണ്ഡലത്തിൽ ടി.ഐ മധുസൂദനൻ (എൽ.ഡി.എഫ്), സി. സത്യപാലൻ (എൽ.ഡി.എഫ്), എം. പ്രദീപ്കുമാർ (യു.ഡി.എഫ്), പേരാവൂർ മണ്ഡലത്തിൽ സക്കീർ ഹുസൈൻ (എൽ.ഡി.എഫ്), കെ. ശ്രീധരൻ (എൽ.ഡി.എഫ്), നാരായണകുമാർ (സ്വത) എന്നിവരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച നാല് പത്രികകളുൾപ്പെടെ 19 പത്രികകളാണ് ജില്ലയിൽ ഇതുവരെ ലഭിച്ചത്.