ചെറുവത്തൂർ: ഒരു ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്നും 24 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. ചെറുവത്തൂർ തുരുത്തിയിൽ വാടക ക്വാർടേഴ്സിൽ താമസിക്കുന്ന പി.പി ശശി (40) യാണ് അറസ്റ്റിലായത്. കൈതക്കാട് കുളങ്ങാട്ട് മലയുടെ സമീപത്തെ ക്വാർട്ടേഴ്സിൽ മയക്കുമരുന്ന് കച്ചവടത്തിനിടയിലാണ് ഇയാളെ എക്‌സൈസ് സംഘം വേഷം മാറിയെത്തി പിടികൂടിയത്.

ബൈക്കും പിടികൂടി. എക്‌സൈസ് സി.ഐ പി.പി ജനാർദ്ദനൻ, ഇ.കെ ബിജോയി, പി. മനോജ്, എൽ. മോഹനകുമാർ, പി. ശൈലേഷ് കുമാർ, ദിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ കാസർകോട് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.