ഇരിട്ടി: ഐക്യ ജനാധിപത്യ മുന്നണി കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വന്യമൃഗശല്യത്തിനും ബഫർസോൺ പ്രഖ്യാപനത്തിനും ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടി വാഹനപ്രചരണ ജാഥ സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9 മണിക്ക് മഞ്ഞളാംപുറത്ത് വെച്ച് യു.ഡി.എഫ് പേരാവൂർ നിയോജക മണ്ഡലം ചെയർമാൻ ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്യും. കേളകം പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ സന്തോഷ് ജോസഫ് മണ്ണാറുകുളം ജാഥ നയിക്കും.
വൈകുന്നേരം 5.30ന് കേളകം ടൗണിൽ സമാപിക്കുന്ന ജാഥ ഡി.സി.സി. വൈസ് പ്രസിഡന്റ് പി.സി. ഷാജി ഉദ്ഘാടനം ചെയ്യും. കൂടാതെ യു.ഡി.എഫിലെ പ്രമുഖ നേതാക്കളും പങ്കെടുക്കുമെന്ന് നേതാക്കളായ സന്തോഷ് ജോസഫ് മണ്ണാർകുളം, വർഗ്ഗീസ് ജോസഫ്, ജോയി വേളുപുഴ, യൂസുഫ് ചിറക്കൽ എന്നിവർ കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.