കണ്ണൂർ: എൽ.ഡി.എഫ്‌ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി 23ന്‌ ജില്ലയിലെത്തും. വൈകിട്ട്‌ നാലിന് പഴയങ്ങാടി, 5.30 ന് ശ്രീകണ്‌ഠപുരം എന്നിങ്ങനെയാണ്‌ പരിപാടി. പൊളിറ്റ്‌ ബ്യൂറോ അംഗം എം.എ .ബേബി 21ന്‌ ജില്ലയിൽ പര്യടനം നടത്തും. രാവിലെ പത്തിന് മാങ്ങാട്ടിടം, 11 ന്ചിറക്കുനി, വൈകീട്ട് മൂന്നിന് വൻകുളത്തുവയൽ, 4.30 ന് ആലക്കോട്‌, 5.30ന് ഇരിണാവ്‌ എന്നിവിടങ്ങളിലാണ് പര്യടനം.

മുഖ്യമന്ത്രി പിണറായി വിജയൻ 29,30 തീയതികളിലും സുഭാഷിണി അലി 26നും എസ്‌. രാമചന്ദ്രൻ പിള്ള 31നും

പ്രകാശ്‌ കാരാട്ട്‌ ഏപ്രിൽ 2നും ഡോ. തോമസ്‌ ഐസക്ക്‌ 30നും വിവിധ പരിപാടികളിൽ സംബന്ധിക്കും.