
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടം മണ്ഡലത്തിൽ ഒടുവിൽ കോൺഗ്രസ് നേതാവ് സി.രഘുനാഥിനെ മത്സരിപ്പിക്കാൻ തീരുമാനം.നേരത്തെ വാളയാറിലെ അമ്മക്ക് പിന്തുണ നൽകാനായിരുന്നു യു.ഡി.എഫിന്റെ തീരുമാനം. ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന് മണ്ഡലത്തിലെ പ്രവർത്തകരുടെ ആവശ്യത്തെ പരിഗണിച്ചാണ് സി.രഘുനാഥിനെ തന്നെ നിശ്ചയിച്ചത്. നേരത്തെ സ്ഥാനാർത്ഥി നിർണയസമിതിക്ക് മുന്നിൽ രഘുനാഥിന്റെ പേരിനായിരുന്നു മുൻതൂക്കം.
കണ്ണൂർ ഡി.സി.സി സെക്രട്ടറിയായ സി. രഘുനാഥ് കെ.എസ്.യുവിലൂടെയായിരുന്നു രാഷ്ട്രീയത്തിൽ തുടക്കം.ഗവ ബ്രണ്ണൻ കോളേജിൽ കെ.എസ്.യുവിന്റെ യൂണിയൻ ചെയർമാനായിരുന്നു. കെ.എസ്.യു ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ് സർവകലാശാലാ സെനറ്റ് മെമ്പർ, സംസ്ഥാന ജനറൽ സെക്രട്ടറി. കെ.പി.സി.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.ധർമ്മടം മണ്ഡലം യു.ഡി.എഫ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായിരുന്നു. വിവിധ സന്ന്ദ്ധ സംഘടനകളുടെ ഭാരവാഹിയാണ്.മാമ്പയിൽ ചന്തുക്കുട്ടിനമ്പ്യാരുടെയും പരേതയായ ഇല്ലത്ത് കാർത്യായനിഅമ്മയുടെയും മകനാണ് .മോണിക്ക രഘുനാഥാണ് ഭാര്യ,അർജുൻരഘുനാഥ്,നിരഞ്ജൻ രഘുനാഥ് എന്നിവർ മക്കളാണ്.