photo
മഹോത്സവം

പഴയങ്ങാടി: മാടായിക്കാവ് പൂര മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്ര ചടങ്ങുകളോടെ പൂര മഹോത്സവം നടക്കും. ഉത്സവത്തിന്റെ ഭാഗമായി സഹസ്രദീപം, എഴുന്നള്ളത്ത്, പൂരക്കളി, മറ്റ് ചടങ്ങുകളും നടക്കും. 27 ന് വടുകുന്ദ തടാകത്തിൽ പൂരംകുളി ആറാട്ട് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിൽ നിർമ്മിച്ച വടക്കേ നടയുടെ തിരുമുറ്റം, ചുറ്റുമതിൽ എന്നിവയുടെ സമർപ്പണം 19 ന് വൈകിട്ട് ആറ് മണിക്ക് സി.കെ രവീന്ദ്രവർമ്മ വലിയരാജാ നിർവ്വഹിക്കും.