പഴയങ്ങാടി: കെ.പി.സി.സി അംഗം എം.പി ഉണ്ണികൃഷ്ണനെ ബഹിഷ്കരിക്കാൻ കല്യാശേരി ബ്ലോക്ക് യൂത്ത് കോൺഗ്രസ് തീരുമാനിച്ചു. മാടായി മണ്ഡലം യൂത്ത് കോൺഗ്രസ് ഓഫീസിൽ സുധീഷ് വെള്ളച്ചാലിന്റെ അദ്ധ്യക്ഷതയിൽ പത്ത് മണ്ഡലം പ്രസിഡന്റുമാരുടെ സാനിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസം ചെറുകുന്നിൽ ചേർന്ന കല്യാശേരി നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ നടന്ന പ്രശ്നങ്ങൾക്ക് പിന്നാലെയാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. അർബൻ ബാങ്കിന്റെ ചെയർമാൻ ആയ ഉണ്ണികൃഷ്ണൻ സി.പി.എം അനുഭാവിക്ക് ബാങ്കിൽ നിയമനം നൽകിയത് സംബന്ധിച്ച വിവാദമാണ് യൂത്ത് കോൺഗ്രസിനെ ചൊടിപ്പിച്ചത്.