കണ്ണൂർ: നിയമസഭാ തfരഞ്ഞെടുപ്പിലേക്കായി ജില്ലയിൽ വ്യാഴാഴ്ച ലഭിച്ചത് 27 പത്രികകൾ. കണ്ണൂർ, തലശ്ശേരി നിയോജക മണ്ഡലങ്ങളിൽ ഒന്ന് വീതവും കൂത്തുപറമ്പ്, കല്ല്യാശ്ശേരി, പയ്യന്നൂർ നിയോജക മണ്ഡലങ്ങളിൽ രണ്ട് വീതവും മട്ടന്നൂർ, അഴീക്കോട് നിയോജക മണ്ഡലങ്ങളിൽ മൂന്ന് വീതവും ധർമ്മടം, ഇരിക്കൂർ, നിയോജക മണ്ഡലങ്ങളിൽ നാല് വീതവും തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ അഞ്ച് പത്രികകളുമാണ് ലഭിച്ചത്.
കല്ല്യാശ്ശേരി ടി.പി ഫാസിൽ (വെൽഫെയർ പാർട്ടി), എം.സി അരുൺകുമാർ (ബി.ജെ.പി), പയ്യന്നൂർ കെ.കെ ശ്രീധരൻ (ബി.ജെ.പി), രൂപേഷ് തൈവളപ്പിൽ (ബി.ജെ.പി), തളിപ്പറമ്പ് വി.പി റഷീദ് (യു.ഡി.എഫ്), ഗംഗാധരൻ (ബി.ജെ.പി), കെ ബിജു (എൽ.ഡി.എഫ്), കെ.ഒ.പി ഷിജിത്ത് (സ്വത), ബാലകൃഷ്ണൻ ചെമ്മഞ്ചേരി (സ്വത), ഇരിക്കൂർ ജോയ് ജോൺ (സ്വത), സജീവ് ജോസഫ് (യു.ഡി.എഫ്), കെ.സി ചാക്കോ (സ്വത), എം.കെ ആനിയമ്മ (ബി.ജെ.പി), അഴീക്കോട് കെ രഞ്ജിത് (ബി.ജെ.പി), വി.പി പ്രസാദ് (സ്വത), എം. പ്രകാശൻ (എൽ.ഡി.എഫ്), കണ്ണൂർ മീനോത്ത് ഗംഗാധരൻ (യു.ഡി.എഫ്), ധർമ്മടം സി.കെ പത്മനാഭൻ (ബി.ജെ.പി), സി ബഷീർ (എസ്.ഡി.പി.ഐ), വി. ഭാഗ്യവതി (സ്വത), സി.രഘുനാഥ് (യു.ഡി.എഫ്), തലശ്ശേരി എം.പി അരവിന്ദാക്ഷൻ (യു.ഡി.എഫ്), കൂത്തുപറമ്പ് അബ്ദുള്ള (യു.ഡി.എഫ്), ഷാഹുൽ ഹമീദ് (യു.ഡി.എഫ്), മട്ടന്നൂർ ഇല്ലിക്കൽ അഗസ്റ്റി (യു.ഡി.എഫ്), ടി റഫീഖ് (എസ്.ഡി.പി.ഐ), കെ. ബിജു (ബി.ജെ.പി) എന്നിവരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.