pinarayi
പിണറായി വിജയൻ

പയ്യന്നൂർ: എൽ.ഡി.എഫ് പയ്യന്നൂർ മണ്ഡലം സ്ഥാനാർത്ഥി ടി.ഐ. മധുസൂദനന്റെ പൊതുപര്യടനത്തിന് ഇന്ന് തുടക്കമാവുമെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ മാസം 25 വരെ നീളുന്ന പര്യടന പരിപാടി ഇന്നു രാവിലെ 9 ന് ചെറുപുഴ കൊല്ലാടയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ദേശീയ നേതാക്കളടക്കം വിവിധ ദിവസങ്ങളിൽ പയ്യന്നൂർ മണ്ഡലത്തിലെത്തും. 30 ന് വൈകിട്ട് ആറിന് ഷേണായി സ്‌ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കും. 25ന് വൈകിട്ട് നാലിന് മാത്തിൽ ടൗണിൽ മന്ത്രി ഇ.പി. ജയരാജനും 26ന് ഉച്ചയ്ക്ക് മൂന്നിന് ചെറുപുഴയിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സുഭാഷിണി അലിയും 31 ന് വൈകിട്ട് ആറിന് കരിവെള്ളൂരിൽ പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ളയും പ്രസംഗിക്കും. മണ്ഡലത്തിൽ 3800 ഓളം കുടുംബയോഗങ്ങളും നടക്കും. വാർത്താസമ്മേളനത്തിൽ സി. സത്യപാലൻ, കെ.വി. ബാബു, വി. കുഞ്ഞികൃഷ്ണൻ, പി. സന്തോഷ്, എം. രാമകൃഷ്ണൻ, പി. ജയൻ തുടങ്ങിയവർ സംബന്ധിച്ചു.