കണ്ണൂർ: വടക്കേ മലബാറിൽ ആദ്യമായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അപൂർവ്വ ശസ്ത്രക്രിയകൾ ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി. അറുപത്തി അഞ്ച് വയസ്സുള്ള കാസർകോട് സ്വദേശിനിക്കാണ് റിവേർസ് ടോട്ടൽ ഷോൾഡർ ആർത്രോ പ്ലാസ്റ്റി എന്ന നൂതന സന്ധി മാറ്റി വെക്കൽ ശസ്ത്രക്രിയ ഡോ. സി.കെ ശ്രീഹരിയുടെ നേതൃത്വത്തിൽ വിജയകരമായി പൂർത്തീകരിച്ചത്. ഡോ. സുപ്രിയയുടെ നേതൃത്വത്തിലുള്ള അനസ്‌തേഷ്യ വിഭാഗവും ശ്രദ്ധയോടെ പ്രവർത്തിച്ചു.
ഈയടുത്ത് അമേരിക്കൻ നിർമ്മിത ഉപകരണം ഉപയോഗിച്ച് തിരുവനന്തപുരം സ്വദേശിയായ പതിനേഴുകാരന് ഡോ. ശ്രീഹരിയുടെ നേതൃത്വത്തിൽ നടത്തിയ ആംഗിൾ ആർതോസ് കോപ്പി ആൻഡ് അയുഗ്‌മെന്റേഷൻ ലിങ്ക്മെന്റ് റിപ്പയർ എന്ന ശസ്ത്രക്രിയ വിജയകരമായി നടത്തിയത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സങ്കീർണ്ണമായ ട്രോമ, സന്ധിമാറ്റിവെക്കൽ, സ്‌പോർട്സ് ഇഞ്ചുറി, ആർത്രോസ് കോപ്പി, പീഡിയാട്രിക് ഓർത്തോ തുടങ്ങിയ എല്ലാ ശസ്ത്രക്രിയകളും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓർത്തോ വിഭാഗത്തിലെ ഡോ. നാരായണപ്രസാദ്, ഡോ. ശ്രീഹരി, ഡോ. വി.കെ ഇംതിയാസ് എന്നിവരുടെ നേതൃത്വത്തിൽ ആസ്റ്റർ മിംസിൽ വിജയകരമായി നടത്തിവരുന്നു. ഇവിടെ ഓർത്തോ വിഭാഗത്തിന്റെ നേതൃത്വത്തിൽ മുട്ട്, ഷോൾഡർ വേദന ക്ലിനിക്കും ആരംഭിച്ചിട്ടുണ്ട്. എല്ലാ വ്യാഴാഴ്ച്ചയും 10 മണി മുതൽ 2 മണി വരെയാണ് ക്ലിനിക്ക് പ്രവർത്തിക്കുക. ഇതിന്റെ ഭാഗമായി ഏപ്രിൽ 1 മുതൽ 30 വരെ ആർത്രോസ്‌കോപ്പി ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും +91 6235000533 ബന്ധപ്പെടുക .