മാഹി: കോൺഗ്രസിന്റെ ഭരണകാലത്ത് മയ്യഴിയിൽ വികസന രംഗത്ത് വൻ കുതിച്ചുച്ചാട്ടമായിരുന്നുവെന്നും നമുക്ക് പറ്റിയ ഒരു കൈ അബന്ധം കൊണ്ട് കഴിഞ്ഞ അഞ്ചു വർഷം മയ്യഴിക്ക് സമ്മാനിച്ചത് നഷ്ടങ്ങളുടെ കഥകൾ മാത്രമാണെന്നും മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് അഭിപ്രായപ്പെട്ടു. യു ഡി എഫ് മാഹി തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് കാടുകയറിയിരിക്കുന്ന മയ്യഴിയെ തൂത്തുവാരി വെളുപ്പിക്കാൻ രമേശ് പറമ്പത്ത് വിജയിക്കണമെന്ന് ഇ. വത്സരാജ് പറഞ്ഞു. ഐക്യ മതേതര ജനാധിപത്യ സഖ്യം ചെയർമാൻ ടി. ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ടി. അസഫലി മുഖ്യഭാഷണം നടത്തി. എം.എസ്.എഫ്.ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹലീയ, എം.എ.മുഹമ്മദ്, അഡ്വ.എം.ഡി.തോമസ്, എം.പി. അഹമ്മദ് ബഷീർ,കെ. മോഹനൻ, സത്യൻ കേളോത്ത് പി.പി.വിനോദൻ, കെ.ഹരീന്ദ്രൻ, പി.പി.ആശാലത, അഡ്വ.എ.പി.അശോകൻ, ചൊക്ലി പഞ്ചായത്തഗം ഷെറീന നൗഷാദ്, മൻസൂർ പള്ളൂർ, ഇ.കെ.മഹമ്മദലി, ഐ.അരവിന്ദൻ സംസാരിച്ചു
ചിത്രവിവരണം: മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് മാഹി യു.ഡി.എഫ്. കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നു