
കണ്ണൂർ: ബി .ജെ.പിയും യു. ഡി .എഫും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണ് തലശ്ശേരിയിൽ എൻ .ഡി. എക്ക് സ്ഥാനാർത്ഥിത്വമില്ലാതായതെന്ന് സി .പി .ഐ ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാർ. പറഞ്ഞു. ഒരു ദേശീയ പാർട്ടിക്ക് പത്രിക സമർപിക്കുമ്പോഴുള്ള പ്രാഥമിക വിവരങ്ങൾ പോലും അറിയില്ലെന്നത് വിശ്വസിക്കാൻ സാധ്യമല്ല. ജില്ലാ പ്രസിഡന്റ് കൂടിയായ എൻ ഹരിദാസിന്റെ പത്രികാ സമർപണത്തിൽ പിഴവ് പറ്റിയെന്നതും അതും തലശ്ശേരി മണ്ഡലത്തിൽ തന്നെ സംഭവിച്ചുവെന്നതും ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമാണെന്നും സന്തോഷ് കുമാർ പറഞ്ഞു.