sundhara-
പത്രിക പിൻവലിച്ച സുന്ദര എൻ ഡി എ നേതാക്കളോടൊപ്പം

കാസർകോട്: 2016ൽ 89വോട്ടിന്റെ വ്യത്യാസത്തിൽ വിജയം വഴുതിമാറിയ മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാനാദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ പേരിലെ സാദൃശ്യം കൊണ്ട് ഇക്കുറി വലയ്ക്കാനില്ലെന്ന് കെ.സുന്ദര. സ്വതന്ത്രസ്ഥാനാർത്ഥിയായി അന്ന് മത്സരിച്ച സുന്ദര പിടിച്ച 467 വോട്ടുകൾ നിർണായകമായിരുന്നു. ഇക്കുറി ബി.എസ്.പി സ്ഥാനാർത്ഥിയായി രംഗത്തുവന്ന സുന്ദര പത്രിക പിൻവലിച്ച് എൻ.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

കെ. സുരേന്ദ്രനു വേണ്ടി നോമിനേഷൻ പിൻവലിച്ച് എൻ.ഡി.എയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്ന് യക്ഷഗാന കലാകാരൻ കൂടിയായ സുന്ദര പറഞ്ഞു. ശബരിമല ആചാരങ്ങൾ സംരക്ഷിക്കാൻ വേണ്ടി ധീരോദാത്തമായ സമരം നയിച്ച കെ.സുരേന്ദ്രന് ഒരു പ്രതിബന്ധമാവാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ബി.എസ്.പി സ്ഥാനാർത്ഥി നൽകിയ വിശദീകരണം.