congress
യു.​ഡി.​എ​ഫ് ​ക​ണ്ണൂ​ർ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​വ​നി​താ​ ​ക​ൺ​വെ​ൻ​ഷ​നി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ ​കാ​സ​ർ​കോ​ട് ​പെ​രി​യ​യി​ൽ​ ​കൊ​ല്ല​പ്പെ​ട്ട​ ​കൃ​പേ​ഷി​ന്റെ​ ​സ​ഹോ​ദ​രി​ ​കൃ​ഷ്ണ​പ്രി​യ​ ​വേ​ദി​യി​ൽ​ ​വി​തു​മ്പു​ന്നു.​ ​കൊ​ല്ല​പ്പെ​ട്ട​ ​ശ​ര​ത് ​ലാ​ലി​ന്റെ​ ​സ​ഹോ​ദ​രി​ ​അ​മൃ​ത​ ​സ​മീ​പം

കണ്ണൂർ: കണ്ണൂർ നിയോജക മണ്ഡലം യു.ഡി.എഫ് മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ കണ്ണൂർ ജവഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മഹിളാ സംഗമത്തിൽ പെരിയയിലെ സഹോദരിമാർ പങ്കെടുത്തു. കൊലചെയ്യപ്പെട്ട കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയും ശരത് ലാലിന്റെ സഹോദരി അമൃതയും ആദ്യമായാണ് കണ്ണൂരിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.

നാടിന്റെ സ്പന്ദനമായ രണ്ടു പേരെയാണ് ത്രിവർണ പതാക പിടിച്ചതിന്റെ പേരിൽ മൃഗീയമായി കൊലപ്പെടുത്തിയതെന്ന് ഇവർ പറ‌ഞ്ഞു. ഈ കണ്ണീർ തോരണമെങ്കിൽ പിണറായി സർക്കാർ അധികാരത്തിൽ നിന്നുമാറണമെന്നും ഇരുവരും പറഞ്ഞു.

മഹിളാ സംഗമം എ.ഐ.സി.സി അംഗവും മുൻ മേയറുമായ സുമാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സി. സീനത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി മാദ്ധ്യമ വക്താവ് ഡോ. ഷമാമുഹമ്മദ്, ഡെപ്യൂട്ടി മേയർ കെ. ഷബീന, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ടി ഗിരിജ, എം.സി ശ്രീജ, ശ്രീജ മഠത്തിൽ, ഡി.സി.സി ജനറൽ സെക്രട്ടറി പി. മാധവൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്, കെ.കെ രതി സംബന്ധിച്ചു.