കണ്ണൂർ: എ.കെ.ജിയുടെ 44ാം ചരമദിനാചരണത്തിന്റെ ഭാഗമായി ഇന്ന് എ.കെ.ജി സർക്കിളിൽ പുഷ്പ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടക്കും. രാവിലെ 8.30 ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പ്രകടനം ആരംഭിക്കും. 9 മണിക്ക് എ.കെ.ജി പ്രതിമയിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും, വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജൻ പുഷ്പചക്രം അർപ്പിക്കും. വൈകുന്നേരം 5 മണിക്ക് എ.കെ.ജിയുടെ ജന്മനാടായ പെരളശ്ശേരിയിൽ എ.കെ.ജി ശവകൂടീരത്തിൽ നേതാക്കളും, പാർട്ടി പ്രവർത്തകരും പുഷ്പാർച്ചന നടത്തും. പൊതുസമ്മേളനത്തിൽ ഇ.പി ജയരാജൻ, എം.വി ജയരാജൻ, എൻ. ചന്ദ്രൻ, കെ.കെ നാരായണൻ പ്രസംഗിക്കും.