മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ വിദേശ കറൻസി പിടികൂടി. കോഴിക്കോട് നാദാപുരം സ്വദേശി സാലിഹിൽ നിന്നാണ് 7,75,251 രൂപയുടെ കറൻസി സി.ഐ.എസ്.എഫ് പിടികൂടിയത്. ഇന്നു പുലർച്ചെ ഒന്നിനു ഇൻഡിഗോ വിമാനത്തിൽ ഷാർജയിലേക്ക് പോകാനായി കണ്ണൂർ വിമാനത്തിലെത്തിയതായിരുന്നു സാലിഹ്. പരിശോധനയിലാണ് കറൻസി കണ്ടെത്തിയത്. ബാഗേജിൽ സൂക്ഷിച്ചിരിക്കുന്ന പേഴ്‌സിൽ 39,​585 യുഎഇ ദിർഹവും 304 ചൈനീസ് കറൻസി യുവാനും കണ്ടെത്തി. പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം യാത്രക്കാരനെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റംസിന് കൈമാറി.