election

കണ്ണൂരിൽ 75 സ്ഥാനാർത്ഥികൾ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ ജില്ലയിൽ മത്സര രംഗത്തുള്ളത് 75 സ്ഥാനാർഥികൾ. പയ്യന്നൂർ 4, കല്യാശ്ശേരി 5, തളിപ്പറമ്പ് 7, ഇരിക്കൂർ 6, അഴീക്കോട് 9, കണ്ണൂർ 8, ധർമ്മടം 8, തലശ്ശേരി 6, കൂത്തൂപറമ്പ് 6, മട്ടന്നൂർ 5, പേരാവൂർ 11 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള സ്ഥാനാർഥികളുടെ കണക്ക്. മണ്ഡലം, സ്ഥാനാർത്ഥികളുടെ പേര്, പാർട്ടി എന്ന ക്രമത്തിൽ

പയ്യന്നൂർ: ടി.ഐ മധുസൂദനൻ (എൽ.ഡി.എഫ് ), എം. പ്രദീപ് കുമാർ (യു.ഡി.എഫ്), അഡ്വ. കെ.കെ ശ്രീധരൻ (ബി.ജെ.പി), കെ വി അഭിലാഷ് ( സ്വത.)
കല്യാശ്ശേരി: എം വിജിൻ (എൽ.ഡി.എഫ്), അഡ്വ. ബ്രിജേഷ് കുമാർ(യു.ഡി.എഫ്), അരുൺ കൈതപ്രം (ബി.ജെ.പി), എം. ബ്രിജേഷ് കുമാർ (സ്വത), ഫൈസൽ മാടായി (വെൽഫെയർ പാർട്ടി).

തളിപ്പറമ്പ്: എം.വി ഗോവിന്ദൻ മാസ്റ്റർ(എൽ.ഡി.എഫ്), അഡ്വ. വി.പി അബ്ദുൾ റഷീദ് (യു.ഡി.എഫ്‌), എ.പി ഗംഗാധരൻ (ബി.ജെ.പി), അബ്ദുൾ റഷീദ് (സ്വത), ഗോവിന്ദൻ കരയപ്പാത്ത് (സ്വത), സി. ബാലകൃഷ്ണൻ യാദവ് (സ്വത), കെ.ഒ.പി ഷിജിത്ത് (സ്വത).

ഇരിക്കൂർ: സജി കുറ്റിയാനിമറ്റം (എൽ.ഡി.എഫ്), അഡ്വ. സജീവ് ജോസഫ് (യു.ഡി.എഫ്), ആനിയമ്മ ടീച്ചർ (ബി.ജെ.പി), ചാക്കോ കരിമ്പിൽ (സ്വത), ജോയി ജോൺ (സ്വത), സാജൻ കുറ്റിയാനിക്കൽ (സ്വത).

അഴീക്കോട്: കെ.വി സുമേഷ് (എൽ.ഡി.എഫ്), കെ.എം ഷാജി (യു.ഡി.എഫ്), കെ. രഞ്ജിത്ത് (ബി.ജെ.പി), കെ.കെ അബ്ദുൾ ജബ്ബാർ( എസ്.ഡി.പി.ഐ), രശ്മി രവി(എസ്.യു.സി.ഐ), പവിത്രൻ കുരിക്കളോട്ട് (സ്വത), വി.പി പ്രസാദ് (സ്വത), കെ.എം ഷാജി (സ്വത), എം സുമേഷ് (സ്വത).

കണ്ണൂർ: രാമചന്ദ്രൻ കടന്നപ്പള്ളി (എൽ.ഡി.എഫ്), സതീശൻ പാച്ചേനി (യു.ഡി.എഫ്), അർച്ചന വണ്ടിച്ചാൽ (ബി.ജെ.പി), ടി.കെ ഗണേശ് ബാബു (ന്യൂ ലേബർ പാർട്ടി), ബി. ശംസുദ്ധീൻ മൗലവി (എസ്.ഡി.പി.ഐ), പി വി രാമചന്ദ്രൻ (സ്വത), പി. സതീശൻ (സ്വത), എൻ.കെ സുരേന്ദ്രൻ (സ്വത).

ധർമ്മടം: പിണറായി വിജയൻ (എൽ.ഡി.എഫ്), സി. രഘുനാഥൻ (യു.ഡി.എഫ്), സി.കെ പത്മനാഭൻ (ബി.ജെ.പി), ബഷീർ കണ്ണാടിപ്പറമ്പ് (എസ്.ഡി.പി.ഐ), സി. രഘുനാഥൻ ചൊവ്വ (സ്വത), വാളയാർ ഭാഗ്യവതി (സ്വത), സി.പി മഹറൂഫ് പിണറായി (സ്വത), വാടി ഹരീന്ദ്രൻ (സ്വത).

തലശ്ശേരി: എ.എൻ ഷംസീർ (എൽ.ഡി.എഫ്), എം.പി അരവിന്ദാക്ഷൻ (യു.ഡി.എഫ്), അരവിന്ദാക്ഷൻ (സ്വത), സി.ഒ.ടി നസീർ (സ്വത), ഷംസീർ ഇബ്രാഹിം (സ്വത), ഹരിദാസൻ (സ്വത)

കൂത്തുപറമ്പ്: കെ.പി മോഹനൻ (എൽ.ഡി.എഫ്), പൊട്ടങ്കണ്ടി അബ്ദുള്ള (യു.ഡി.എഫ്), സദാനന്ദൻ മാസ്റ്റർ (ബി.ജെ.പി താമര), കെ.പി മോഹനൻ കൈതവെച്ച പറമ്പത്ത് (സ്വത), മോഹനൻ കുഞ്ഞിപ്പറമ്പത്ത് മീത്തൽ (സ്വത), അബ്ദുള്ള പുതിയപറമ്പത്ത് (സ്വത).
മട്ടന്നൂർ: കെ കെ ശൈലജ ടീച്ചർ (എൽ.ഡി.എഫ്), ഇല്ലിക്കൽ അഗസ്തി (യു.ഡി.എഫ് ), ബിജു ഏളക്കുഴി (ബിജെപി), റഫീക്ക് കീച്ചേരി (എസ്.ഡി.പി.ഐ), എൻ.എ ആഗസ്തി (സ്വത).

പേരാവൂർ: സക്കീർ ഹുസൈൻ (എൽ.ഡി.എഫ് ), അഡ്വ. സണ്ണി ജോസഫ് (യു.ഡി.എഫ് ), സ്മിത ജയമോഹൻ (ബി.ജെ.പി താമര), എ.സി ജലാലുദ്ദീൻ (എസ്.ഡി.പി.ഐ താക്കോൽ), ജോൺ പള്ളിക്കാമാലിൽ (സെക്യുലർ ഡെമോക്രാറ്റിക് കോൺഗ്രസ്), പി.കെ സജി (ന്യൂലേബർ പാർട്ടി മോതിരം), നാരായണ കുമാർ (സ്വത), ഇ.കെ സക്കീർ (സ്വത), സക്കീർ ഹുസൈൻ (സ്വത), സണ്ണി ജോസഫ് മുതുകുളത്തേൽ (സ്വത), സണ്ണി ജോസഫ് വാഴക്കാമലയിൽ (സ്വത).