
ചക്കരക്കൽ (കണ്ണൂർ): മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തെ ചക്കരക്കല്ലിനടുത്ത ആർ.വി മെട്ടയിൽ സ്ഥാപിച്ച പി.ജെ ആർമിയുടെ കൂറ്റൻ ഫ്ളക്സ് ബോർഡ് ചൊവ്വാഴ്ച രാത്രിയിൽ അപ്രത്യക്ഷമായി. 'ഞങ്ങടെ ഉറപ്പാണ് പി.ജെ" എന്നാണ് ബോർഡിൽ എഴുതിയിരുന്നത്. പോരാളികൾ എന്ന പേരിൽ സ്ഥാപിച്ച ബോർഡിൽ എൽ.ഡി.എഫിന്റെ പ്രചാരണ മുദ്രാവാക്യങ്ങളോ പാർട്ടി ചിഹ്നമോ ഉണ്ടായിരുന്നില്ല. സി.പി.എം നേതൃത്വം ഇടപെട്ട് ബോർഡ് നീക്കുകയായിരുന്നു.